Skip to main content

സാമാജികർക്ക് ഖാദി വസ്ത്രങ്ങൾ: വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

മഹാത്മാഗാന്ധിയുടെ 150ാം ജൻമവാർഷികവും ഇന്ത്യയിലെ ഖാദി പ്രസ്ഥാനത്തിന്റെ 100ാം വാർഷികവും പ്രമാണിച്ച് സാമാജികർക്ക് ഖാദി വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (നവംബർ ഒന്ന്) നിർവഹിക്കും.  രാവിലെ 8.30ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ചേംബറിലാണ് ചടങ്ങ്.
പി.എൻ.എക്‌സ്.3902/19

date