Skip to main content

മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ വിതരണം

കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ ലഭ്യമാക്കുന്ന മുറ്റത്തെ മുല്ല പദ്ധതിയിലെ അന്തിക്കാട് പഞ്ചായത്തിലെ ആദ്യവായ്പ തുക വിതരണം ചെയ്തു. ആദ്യ വായ്പത്തുക നാലാംവാർഡ് സ്‌നേഹനിധി കുടുംബശ്രീക്ക് നൽകി അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്എം വി ശ്രീവത്സൻ വിതരണോദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് സർവീസ് സഹകരണ സംഘം പ്രസിഡന്റ് കെ ജി ഭുവനൻ അധ്യക്ഷനായി, സി ഡി എസ് ചെയർപേഴ്‌സൺ മണി ശശി, ബാങ്ക് സെക്രട്ടറി ഐ എസ് ശോണിമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി രാമൻ, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. ലളിതമായ നടപടിക്രമങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിലൂടെ സാധരണക്കാരായ ജനങ്ങൾക്ക് കൊള്ളപലിശക്കാരെ ആശ്രയിക്കാതെ സാമ്പത്തിക ഇടപാടുകൾ നടത്താനായി സഹകരണ വകുപ്പിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് മുറ്റത്തെ മുല്ല.

date