Skip to main content

ലോക മിതവ്യയദിനം: പഠന ക്ലാസ് നടത്തി

ലോക മിതവ്യയദിനത്തോടനുബന്ധിച്ച് സാമ്പത്തിക ആസൂത്രണം, അച്ചടക്കം, സ്വാതന്ത്ര്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ പ്ലാനിങ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പഠനക്ലാസ് സംഘടിപ്പിച്ചു. പ്ലാനിങ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ക്ലാസിന് നാഷണൽ സേവിങ്‌സ് അസിസ്റ്റൻറ് ഡയറക്ടർ പി. അനിൽകുമാർ നേതൃത്വം നൽകി. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി ആർ മായ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ പി എ ഫാത്തിമ, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ എ ഡി ജോസഫ് എന്നിവർ പങ്കെടുത്തു.

 

date