Skip to main content

മലയാളദിനം-ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം ഇന്ന്

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളദിനം-ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 1 ന് രാവിലെ 10.30 ന് കണിയാമ്പറ്റ ബി.എഡ്. സെന്ററില്‍ നടക്കും.  പ്രശസ്ത കഥാകൃത്ത് വി.ആര്‍.സുധീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബി.എഡ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
               ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഉപന്യാസ രചനാ മത്സരം നവംബര്‍ 6ന് രാവിലെ 10ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ജീവനക്കാര്‍ക്കുളള ജില്ലാതല ക്വിസ് മത്സരം നവംബര്‍ 6 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് കളക്‌ടേറ്റ് കോണ്‍ഫറന്‍ ഹാളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 04936 202529.

date