Skip to main content

കാട്ടാന സംരക്ഷണം; ദ്വിദിന ശില്പശാല ഇന്നും നാളെയും

    ദക്ഷിനേണന്ത്യന്‍ സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനായി ഇന്നും നാളെയും (ജനുവരി 11, 12) തിരുവനന്തപുരത്ത് ശില്പശാല നടക്കും.  ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ ഇന്ന് രാവിലെ 11 ന് വനം വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.
    വനം വകുപ്പ് മേധാവി ഡോ. അനില്‍ കുമാര്‍ ഭരദ്വാജ്, കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എം.എസ്. നെഗി, ഡെറാഡൂണിലെ ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വി.വി. മാത്തൂര്‍, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍, കേന്ദ്ര വനം മന്ത്രാലയത്തിലെ ഉദേ്യാഗസ്ഥര്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  
    കേന്ദ്ര വനം പരിസ്ഥതി വകുപ്പ്, കാലവസ്ഥാ വ്യതിയാന വകുപ്പ്, സംസ്ഥാന വനം വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
(പി.ആര്‍.പി 1020/2018)

 

date