Skip to main content

റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും;  പരേഡ് റിഹേഴ്സല്‍ 22 മുതല്‍ 

ഭാരതത്തിന്‍റെ 69-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഈമാസം 22നും 23നും ഉച്ചകഴിഞ്ഞ് 3.30നും 24ന് രാവിലെ ഏഴിനും ജില്ലാ സ്റ്റേഡിയത്തില്‍ പരേഡ്  റിഹേഴ്സല്‍ നടക്കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍സിസി, സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ്സ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നീ വിഭാഗങ്ങളും വിവിധ സ്കൂളുകളുടെ ബാന്‍ഡ് സെറ്റും പരേഡില്‍ അണിനിരക്കും. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ സാംസ്കാരിക പരിപാടി  അവതരിപ്പിക്കും. 
    സെറിമോണിയല്‍ പരേഡിന്‍റെ പൂര്‍ണ ചുമതല എ.ആര്‍ ക്യാമ്പ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് വി. ശശിധരന്‍ നായര്‍ക്കായിരിക്കും. റിഹേഴ്സല്‍ ദിവസവും പരേഡ് ദിവസവും ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ ടീമിന്‍റെ സേവനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം ജില്ലാ സ്റ്റേഡിയത്തില്‍ പന്തല്‍, സ്റ്റേജ് എന്നിവ ഒരുക്കും. എംഎല്‍എമാര്‍, എംപിമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍  എന്നിവര്‍ക്ക് പരേഡ് വീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. ജില്ലാ സ്റ്റേഡിയത്തില്‍ അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് പത്തനംതിട്ട നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ താല്‍ക്കാലിക ബാരിക്കേഡ് നിര്‍മിക്കും. വാഹന പാര്‍ക്കിംഗിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.സാംസ്കാരിക പരിപാടി അവതരിപ്പിക്കുന്നതിനുള്ള സ്കൂളുകളെ നിശ്ചയിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തി. 
     പരേഡിന് പോലീസ് സേന സുരക്ഷ ഒരുക്കും. റിപ്പബ്ലിക് ദിനാഘോഷം നടക്കുമ്പോള്‍ വൈദ്യുതി മുടങ്ങാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ കെഎസ്ഇബി സ്വീകരിക്കും. റിഹേഴ്സല്‍, പരേഡ് ദിവസങ്ങളില്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ടീമിന്‍റെ സേവനം ഫയര്‍ ആന്‍ഡ് റസ്ക്യു വിഭാഗം ഏര്‍പ്പെടുത്തും. പരേഡില്‍  പങ്കെടുക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലന ദിവസങ്ങളിലും പരേഡ് ദിവസവും ലഘുഭക്ഷണം നല്‍  കും. ഇതിനായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പത്തനംതിട്ട നഗരസഭ സെക്രട്ടറി, ജില്ലാ സപ്ലൈ ഓഫീസര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരെ ചുമതലപ്പെടുത്തി. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് പത്തനംതിട്ട വില്ലേജ് ഓഫീസറെയുംപരേഡില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ആര്‍ടിഒയെയും ചുമതലപ്പെടുത്തി. 
    ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ  ഏകോപനം കോഴഞ്ചേരി തഹസീല്‍ദാര്‍ ബി. ജ്യോതി നിര്‍വഹിക്കും.
    എഡിഎം അനു എസ്. നായര്‍, തിരുവല്ല ആര്‍ഡിഒ ടി.കെ. വിനീത്,  നാര്‍ക്കോട്ടിക്  ഡിവൈഎസ്പി ആര്‍.  പ്രദീപ് കുമാര്‍, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ കെ.മുഹമ്മദ് റഷീദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍, പത്തനംതിട്ട ഡിഇഒ പി.എ.  ശാന്തമ്മ, കോഴഞ്ചേരി തഹസീല്‍ദാര്‍ ബി. ജ്യോതി, ജോയിന്‍റ് ആര്‍ടിഒ എ.കെ.  ദിലി, ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.                             (പിഎന്‍പി 72/18)

date