Skip to main content

ലഹരിവിരുദ്ധ സന്ദേശവുമായി കബഡി ടൂര്‍ണമെന്‍റ് നാളെ (12)

    ദേശീയ യുവജനദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ സന്ദേശ പ്രചരണത്തിനായി നാളെ (12) രാവിലെ 8.30ന് എക്സൈസ് വകുപ്പിന്‍റേയും ജില്ലാ കബഡി അസോസിയേഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഇടയാറډുള എ.എം.എ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുടെ കബഡി ടൂര്‍ണമെന്‍റ് നടക്കും. ആറډുള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഐഷാ പുരുഷോത്തമന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡന്‍റ് രാംകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷ ണര്‍ കെ.മുഹമ്മദ് റഷീദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കരുണ സാറാസ് തോമസ്, ഗ്രാമപഞ്ചായത്തംഗം എന്‍.രമാദേവി, സ്കൂള്‍ മാനേജര്‍ ഫാ.ജോണ്‍സണ്‍ വര്‍ഗീസ്, എക്സൈസ്         സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വര്‍ഗീസ്, അജിത്ത് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും. 
    യുവാക്കളിലും സ്കൂള്‍ കുട്ടികളിലും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് അവരെ കലാകായിക മേഖലകളിലേക്ക് തിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലഹരിവര്‍ജന മിഷന്‍  നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കബഡി ടൂര്‍ണമെന്‍റ് നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് 2017ല്‍ നടത്തിയ ഉപജില്ലാ കബഡി മത്സരങ്ങളില്‍ വിജയികളായ ടീമുകളെ പങ്കെടുപ്പിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരവിജയികള്‍ക്ക് ട്രോഫികളും അവാര്‍ഡുകളും നല്‍കും.                                    (പിഎന്‍പി 73/18)

date