Skip to main content

മാരാമണ്‍ കണ്‍വന്‍ഷന്‍ : റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂ ര്‍ത്തിയാക്കാന്‍ നിര്‍ദേശം

    ഫെബ്രുവരി 11ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന് മുന്നോടിയായി കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കി. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പേടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തി ല്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തി ല്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുടെ അന്തിമ വിലയിരുത്തലിന് ഈ മാസം 29ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്‍റെ അധ്യക്ഷതയില്‍ മാരാമണ്ണില്‍ യോഗം ചേരും. ഇതിന് മുമ്പായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കണം. പമ്പയിലെ ജലനിരപ്പ് കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ നിയന്ത്രിക്കുന്നതിന് വൈദ്യുതി വകുപ്പും പമ്പ ഇറിഗേഷന്‍ പ്രോജക്ടും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ പ്രഥമ ശുശ്രൂഷക്കുള്ള മെഡിക്കല്‍ ടീമിനെയും ആംബുലന്‍സ് സൗകര്യവും സജ്ജമാക്കും. സാനിട്ടേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും. 
കണ്‍വന്‍ഷന്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടത്തു കയെന്ന് സംഘാടകര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി പമ്പയുടെ ഇരുകരകളില്‍ നിന്നും കണ്‍വന്‍ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവ ര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തരമായി പൂര്‍ത്തിയാക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രേ ദശങ്ങളിലും യാചക നിരോധനം ഏര്‍പ്പെടുത്തും. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ മദ്യ നിരോധനം ആവശ്യമുള്ള പക്ഷം ഇക്കാര്യം പരിശോധിച്ച് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ എക്സൈസ് വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. എക്സൈസ് വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി ഇവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഫയര്‍ ഫോഴ്സ്, എക്സൈസ്, ജലവിഭവ വകുപ്പുകള്‍ കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു.
    കണ്‍വന്‍ഷന്‍ നഗറിന് പുറത്ത് വിവിധ സ്വകാര്യ ഏജന്‍സികള്‍ പരസ്യത്തിനായി  ലഘുലേഖകളും പത്രങ്ങളും  വിതരണം ചെയ്യുന്നത് വലിയ മാലിന്യ പ്രശ്നത്തിന് കാരണമാകുന്നതായും ഇത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ക്രിസ്റ്റഫര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യമുള്ള പക്ഷം മറ്റ് സര്‍ക്കാ ര്‍ വകുപ്പുകള്‍ പഞ്ചായത്തുകള്‍ക്ക് വേണ്ട സഹായങ്ങള്‍  നല്‍കുവാനും കളക്ടര്‍ നിര്‍ദേശിച്ചു. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ അനധികൃത കച്ചവടം നിയന്ത്രിക്കുന്നതിന് കോഴഞ്ചേരി പഞ്ചായത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സ ര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ അടൂര്‍ ആര്‍ഡിഒ ഏകോപിപ്പിക്കും. 
    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ശ്യാം മോഹന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ പി.റ്റി എബ്രഹാം, ഫാ.ജോര്‍ജ് എബ്രഹാം, ഫാ.സാമുവല്‍ സന്തോഷം, സി.വി.വര്‍ഗീസ്, അനില്‍ മാരാമണ്‍, പി.പി.അച്ചന്‍കുഞ്ഞ്, അനീഷ് കുന്നപ്പുഴ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                 (പിഎന്‍പി 81/18)

date