Skip to main content

ദര്‍ശനം കോംപ്ലക്‌സില്‍ മീഡിയാസെന്റര്‍ ഒരുങ്ങി

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ദര്‍ശനം കോംപ്ലക്‌സില്‍ മാധ്യമങ്ങള്‍ക്കായി മീഡിയസെന്റര്‍ ഒരുങ്ങി. ദേവസ്വം ബോര്‍ഡ് മൂന്ന് നിലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദര്‍ശനം കോംപ്ലക്‌സില്‍ ഈ മണ്ഡലകാലം മുതലാണ് പുതിയ മീഡിയസെന്റര്‍ പ്രവര്‍ത്തിക്കുക. അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം, ഒപ്റ്റിക്കല്‍ ഫൈബര്‍ സര്‍വീസ്, ലീസ്ഡ് ലൈന്‍ സര്‍വീസ് എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ബി.എസ്.എന്‍.എല്ലിന്റെയും കെ.എസ്.ഇ.ബിയുടെയും സഹകരണത്തോടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

date