Skip to main content

ഖസാക്കിന്റെ ഇതിഹാസം: ഏകദിന സെമിനാര്‍

 

ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം 50-ാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ഒ.വി. വിജയന്‍് സ്മാരകസമിതി, തിരുവനന്തപുരം വിമന്‍സ് കോളേജിലെ മലയാള വിഭാഗവുമായി ചേര്‍ന്ന് നവംബര്‍ അഞ്ചിന് ഏകദിന സെമിനാര്‍ നടത്തും. കോളേജ് അസംബ്ലി ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് സെമിനാര്‍. നോവലിന്റെ വിവിധ തലങ്ങളെക്കുറിച്ചുളള പ്രബന്ധങ്ങളും പ്രഭാഷണങ്ങളും പ്രശസ്ത എഴുത്തുകാരും ഗവേഷകരും നിരൂപകരും അവതരിപ്പിക്കും. സെമിനാറിന്റെ ഉദ്ഘാടനം നിരൂപകന്‍ ആഷാ മേനോന്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പാള്‍ ഡോ. ജി. വിജയലക്ഷ്മി അധ്യക്ഷയാവും. ഒ.വി. വിജയന്‍ സ്മാരകസമിതി സെക്രട്ടറി ടി. ആര്‍. അജയന്‍ ആമുഖ പ്രഭാഷണം നടത്തും. എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. പി.എ. വാസുദേവന്‍ ഒ.വി. വിജയന്‍ സ്മൃതി നിര്‍വഹിക്കും. ഡോ. നൗഷാദ് എസ്., ഡോ. എം. ഗംഗാദേവി എന്നിവര്‍ സംസാരിക്കും. നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രദീപ് പനങ്ങാടാണ് മോഡറേറ്റര്‍. പ്രൊഫ. എസ്. സുധീഷ്, ഡോ. എച്ച്.കെ. സന്തോഷ്, കെ.എസ്. ഡോ. ഷൂബ, സീമ ജെറോം, അപ്സര ശശികുമാര്‍, അനു ഉഷ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

date