Post Category
അനെര്‍ട്ട് ലോഗാ ഡിസൈന്‍ മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ നവീന പുനരുപയോഗ ഊര്‍ജ്ജ ഗവേഷണ സാങ്കേതിക വിദ്യാ കേന്ദ്രമായ അനെര്‍ട്ടിന്റെ ഔദ്യോഗിക ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 50,000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. തയ്യാറാക്കുന്ന ലോഗോ www.anert.gov.in ല്‍ ഓണ്‍ലൈനായി നവംബര്‍ 20 ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. ഡിസൈനുകള്‍ പരമാവധി 10 എം.ബി.യിലുളള ജെ.പി.ജി/ ജെ.പെഗ് ഫോര്‍മാറ്റിലായിരിക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് ഡിസൈനുകള്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004251803 ട്രോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments