Skip to main content

ഏകദിന ലീഗല്‍ ക്ലിനിക്കും കൂട്ടായ്മയും സംഘടിപ്പിച്ചു    

  ജില്ലാ സര്‍വ്വീസസ് അതോറിറ്റിയുടെയും ജ്വാലയുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് ഏകദിന ലീഗല്‍ ക്ലിനിക്കും കൂട്ടായ്മയും സംഘടിപ്പിച്ചു. കല്‍പ്പറ്റ നഗരസഭ ഹാളില്‍ ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് മൗലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ലീഗല്‍ ക്ലിനിക്കില്‍  ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ സാമൂഹിക, മാനസിക പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവര്‍ക്ക് ആവശ്യമായ നിയമപരമായ സഹായവും നല്‍കും. ജില്ലയില്‍ മൂവായിരത്തോളം സ്ത്രീകളെ ഇത്തരത്തില്‍ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചതായാണ് കണക്ക്. സാമൂഹ്യ നീതി വകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
    ജില്ലാ ആന്‍ഡ് സെകഷന്‍ ജഡ്ജ് കെ.പി ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി സുനിത, ജ്വാല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.കെ ദിനേശന്‍, ഡിവൈഎസ്പി വി.പി സുരേന്ദ്രന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.സാജിത, ഡെസേട്ടഡ് വൈവ്‌സ് ഫോറം മെമ്പര്‍ സെക്രട്ടറി ലില്ലി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. 400ല്‍ അധികം നിയമപരമല്ലാതെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date