Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. മിനിമം പെന്‍ഷന്‍ സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ് വിഭാഗത്തില്‍ നിലവിലുളള 1200 രൂപ 5000 രൂപയാക്കി.

ഗുഡ്സ് വെഹിക്കിള്‍ (ഹെവി/ലൈറ്റ്) വിഭാഗത്തില്‍ 1200 രൂപയില്‍ നിന്ന് 3500 രൂപയായും ടാക്സി ക്യാബ് വിഭാഗത്തില്‍ 1200 രൂപയില്‍ നിന്ന് 2500 രൂപയായും ഓട്ടോറിക്ഷയ്ക്ക് 1200 രൂപയില്‍ നിന്ന്  2000 രൂപയായും ആനുകൂല്യം വര്‍ധിപ്പിച്ചു.

മരണാനന്തര സഹായം, ചികിത്സ, അപകട ചികിത്സാ ധനസഹായം എന്നിവ 50,000 രൂപയില്‍ നിന്നും 1,00,000 രൂപയായും അപകട മരണാനന്തര ധനസഹായം 1,50,000 രൂപയില്‍ നിന്നും 2,00,000 രൂപയായും വിവാഹ ധനസഹായം 20,000 രൂപയില്‍ നിന്നും 40,000 രൂപയായും ഉയര്‍ത്തി.

date