Skip to main content

കെ.വി കനാല്‍ പുനരുദ്ധാരണം കാര്‍ഷിക വികസനത്തിന് വേഗം പകരും-സി.കെ. ആശ എം.എല്‍.എ

കെ.വി കനാല്‍ പുനരുദ്ധാരണം പൂര്‍ത്തിയാകുന്നതോടെ വൈക്കം മേഖലയിലെ കാര്‍ഷിക വികസനത്തിന് വേഗമേറുമെന്ന് സി.കെ. ആശ എം.എല്‍.എ പറഞ്ഞു. ആലങ്കേരി പാടശേഖര ഗുണഭോക്തൃ പൊതുയോഗവും കര്‍ഷക പരീശീലന പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ

മണ്ണ് പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ ആലങ്കേരി - വാലാച്ചിറ പാടശേഖര വെള്ളപ്പൊക്ക നിവാരണ നിയന്ത്രണ പദ്ധതിക്ക് മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട ആലങ്കേരി പാടശേഖരത്തിന്‍റെയും കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ വാലാച്ചിറ പാടശേഖരത്തിന്‍റെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുത്തിന് ലക്ഷ്യമിട്ട്
തയ്യാറാക്കിയതാണ് പദ്ധതി.  

തലയോലപ്പറമ്പ് സെന്‍റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന പരിപാടിയില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. മോഹനന്‍ അധ്യക്ഷനായിരുന്നു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ വി.ടി. പത്മകുമാര്‍ പദ്ധതി വിശദീകരിച്ചു. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ.എന്‍.കെ ശശിധരന്‍ കര്‍ഷക പരിശീലന ക്ലാസ് നയിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗം ഷിജി വിന്‍സെന്‍റ്, കൃഷി ഓഫീസര്‍ തെരേസ അലക്സ്,  പാലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.ബി നീരജ്, കെ.കെ സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date