Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അഭിമുഖം ആറിന്
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്- ഫിസിക്കല്‍ സയന്‍സ് (മലയാളം മാധ്യമം- കാറ്റഗറി നമ്പര്‍ 227/16) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് അപേക്ഷ സമര്‍പ്പിച്ച 2019 ആഗസ്ത് രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ മൂന്നാം ഘട്ട അഭിമുഖവും ജില്ലയിലെ വിവിധ വകുപ്പുകളില്‍ ആയ- എന്‍ സി എ ഈഴവ/ബില്ല/ തീയ്യ (കാറ്റഗറി നമ്പര്‍ 69/2018), എന്‍ സി എ മുസ്ലീം ( കാറ്റഗറി നമ്പര്‍ 71/2018) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖവും നവംബര്‍ ആറിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ല ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യു മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേദിവസം രാവിലെ അഭിമുഖത്തിന് ഹാജരാകണം.

 

ജൂനിയര്‍ ഹിന്ദി ടീച്ചര്‍ അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ( ഹിന്ദി- 2016 ആഗസ്ത് 30ലെ ഗസറ്റ് വിജ്ഞാപനപ്രകാരം -കാറ്റഗറി നമ്പര്‍ 231/2016) തസ്തികയിലേക്ക് 2019 മാര്‍ച്ച് 18 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നവംബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ല ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യു മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പൂരിപ്പിച്ച ബയോഡാറ്റ സഹിതം അനുവദിക്കപ്പെട്ട സമയങ്ങളില്‍ അഭിമുഖത്തിന് ഹാജരാകണം.

 

ഉപകരണ ലേലം
കണ്ണൂര്‍ ഗവ. ഐ ടി ഐയിലെ എം ആര്‍ ടി വി ട്രേഡിലെ ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ പ്രസ്തുത സ്ഥാപനത്തില്‍ വച്ച് നവംബര്‍ 13 ന് ലേലം ചെയ്യും. താത്പര്യമുള്ളവര്‍ക്ക് ലേലത്തിന് ഒരുമണിക്കൂര്‍ മുമ്പ് നിരത ദ്രവമായി 100 രൂപ ഓഫീസില്‍ അടച്ച് പങ്കെടുക്കാവുന്നതാണ്. ഫോണ്‍. 04972835183.

 

വര്‍ണ്ണോത്സവം 2019: വിജയികളെ പ്രഖ്യാപിച്ചു
ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വര്‍ണ്ണോത്സവത്തിലെ മത്സരവിജയികളെ പ്രഖ്യാപിച്ചു. ശിശുദിനത്തില്‍ കണ്ണൂരില്‍ നടക്കുന്ന റാലിയില്‍ കുട്ടികളുടെ പ്രസിഡന്റായി ജി എച്ച് എസ് എസ് കാലിക്കടവിലെ തെരേസ് സെബാസ്റ്റ്യനെയും പ്രധാനമന്ത്രിയായി മൊറാഴ സെന്‍ട്രല്‍ എ യു പി എസിലെ ദേവിക പ്രകാശിനെയും സ്പീക്കറായി തളാപ്പ് മിക്‌സഡ് യു പി എസിലെ അഞ്ചിത വി പിയെയും തിരഞ്ഞെടുത്തു. മത്സരം വിഭാഗം വിജയികള്‍ ഒന്ന് മുതല്‍ മൂന്ന് വരെ ക്രമത്തില്‍; ചിത്രരചന എല്‍ പി- അബിനവ് ടി, ജിനു കെ, ജസന്‍ എസ്.  യുപി- ജഗനാഥ് സുചിത്ത്, ഹന്‍സ ഫാത്തിമ, ബൗസിക് എസ് ദക്ഷ. പ്രസംഗം എല്‍ പി- ദേവിക പ്രകാശ്, അഞ്ചിത വി പി, അനുജ്ജ്വല എം എ. യു പി- തെരസ് സെബാസ്റ്റ്യന്‍, അനുശ്രേയ അചലേന്ദ്രന്‍, സങ്കീര്‍ത്ത് എസ്. കവിത രചന യു പി- ശ്രീനന്ദ ശ്രീനിത്, അനുശ്രേയ അചലേന്ദ്രന്‍. കവിത രചന ഹൈസ്‌ക്കൂള്‍- മാളവിക മനോജ്, ശ്രേയ കെ. കഥാരചന യു പി- ശ്രീനന്ദ ശ്രീനിത്, ദര്‍ശന പുളിക്കല്‍. കഥാരചന ഹൈസ്‌കുള്‍- മാളവിക മനോജ്. ഉപന്യാസം യു പി- ശ്രീനന്ദ ശ്രീനിത്, തെരേസ് സെബാസ്റ്റ്യന്‍. ഉപന്യാസം ഹൈസ്‌കൂള്‍- ശ്രേയ കെ, മാളവിക മനോജ്.

 

ജീപ്പ് ലേലം
തളിപ്പറമ്പ് താലൂക്കില്‍ ഉപയോഗത്തിലിരുന്ന KL-13 J 7164 നമ്പര്‍ മഹീന്ദ്ര ജീപ്പ് (2003 മോഡല്‍) നവംമ്പര്‍ 27 രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് ലേലം ചെയ്യും.

 

ഗതാഗതം നിരോധിച്ചു
എരഞ്ഞോളി പാലം- കുഴിപ്പങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ നാല് മുതല്‍ ഫെബ്രുവരി മൂന്ന് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ തലശ്ശേരി- കൂത്തുപറമ്പ് റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

അലൂമിനിയം ഫാബ്രിക്കേഷന്‍  സൗജന്യ പരിശീലനം
കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അലൂമിനിയം ഫാബ്രിക്കേഷന്‍   സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  നവംബര്‍ അവസാന വാരം  ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന  പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും.  പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കണ്ണൂര്‍, കാസറഗോഡ്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍  പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍,  എന്നിവ കാണിച്ച ഡയറക്ടര്‍, റുഡ്സെറ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട്,  കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ നവംബര്‍ 10  നു മുമ്പായി അപേക്ഷിക്കുക.   ബി പി ല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും  മുന്‍ഗണന. www.rudset.com എന്ന സൈറ്റ് വഴി ഓണ്‍ ലൈനായി അപേക്ഷിക്കാവുന്നതാണ്. ഫോണ്‍. 0460 2226573, 6238275872, 8547325448, 9496297644, 9961336326.

 

വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ നാളെ (നവംബര്‍ നാല്) നടത്താനിരുന്ന പട്ടയക്കേസുകളുടെ വിചാരണ നവംബര്‍ 29 ലേക്ക് മാറ്റി.

 

ടെണ്ടര്‍ ക്ഷണിച്ചു
നവംബര്‍ 16 മുതല്‍ 19 വരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ നടക്കുന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പന്തല്‍ നിര്‍മ്മാണം, ലൈറ്റ് ആന്റ് സൗണ്ട്, ഭക്ഷണ തയ്യാറാക്കി വിതരണം ചെയ്യുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ ഏഴ് ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍. 0497 2705149.

 

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നു
ഫിഷറീസ് വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന മാനവശേഷി വികസനം 2019-20 ല്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ഫീല്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്മ്യൂണിറ്റി   മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 6,000 രൂപയാണ് ഓണറേറിയം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദധാരിയും മത്സ്യത്തൊഴിലാളി ആശ്രിതരുമായിരിക്കണം.  താല്‍പര്യമുള്ളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2019 നവംബര്‍ ആറിന് രാവിലെ 11  മണിക്ക് കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍. 0497 2731081.

 

വിലനിര്‍ണയ യോഗം മാറ്റി
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തുനിന്നും ജലം ഒഴുകിപോക്കുന്നതിന് നിര്‍മ്മിക്കുന്ന 18 ാം നമ്പര്‍ തോടിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിര്‍ണയ യോഗം നവംബര്‍ എട്ടിലേക്ക് മാറ്റിയതായും അന്നേദിവസം 12 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ ഭൂവുടമകളും ഹാജരാകേണ്ടതാണെന്നും സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) അറിയിച്ചു.

 

ലോകായുക്ത സിറ്റിംഗ് മാറ്റി
ലോകായുക്ത നവംബര്‍ നാല് മുതല്‍ എട്ട് വരെ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റി. പ്രസ്തുത ദിവസങ്ങളില്‍ പരിഗണിക്കാനിരുന്ന കേസുകള്‍ ജനുവരി 20 മുതല്‍ 24 വരെ നടത്തുന്ന് സിറ്റിംഗില്‍ പരിഗണിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

 

വിദ്യാഭ്യാസ അവാര്‍ഡിനും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും
അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ജില്ലാതലത്തില്‍ വിദ്യാഭ്യാസ അവാര്‍ഡിനും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. 2019 മാര്‍ച്ചിലെ എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, എച്ച് എസ് സി. വി എച്ച് എസ് സി എന്നീ വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മൂന്നു സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് യഥാക്രമം 3000, 2500, 2000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. സ്റ്റേറ്റ്, സി ബി എസ് സി എന്നിവയ്ക്ക് പ്രത്യേകം അവാര്‍ഡുകള്‍ നല്‍കും. ഉപരിപഠനത്തിനായി വിവിധ കോഴ്‌സുകള്‍ക്ക് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പും നല്‍കുന്നു. അപേക്ഷകള്‍ നവംബര്‍ 30 ന് മുമ്പായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.

 

മരം ലേലം 12 ന്
തളിപ്പറമ്പ-കൂര്‍ഗ്ഗ് ബോര്‍ഡര്‍ റോഡില്‍ അമ്മംകുളം മുതല്‍ ഒടുവള്ളിത്തട്ട് വരെ 11 കെ വി ലൈന്‍ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി 21 മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുളള ലേലം നവംബര്‍ 12 രാവിലെ 10.30നും കുപ്പം-ചുടല-പാണപ്പുഴ-കാണാരം വയല്‍ റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മുറിച്ചുമാറ്റുന്ന 75 മരങ്ങളുടെ ലേലം രാവിലെ 11.30 നും തളിപ്പറമ്പിലെ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ (നിരത്തുകള്‍) നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പടുക.

date