Skip to main content

മുന്നേറാം... ഡയറ്റ് കൂടെയുണ്ട് അനുകരണീയ വിദ്യാലയ മാതൃകകള്‍ സൃഷ്ടിക്കാന്‍ ഡയറ്റ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ അക്കാദമിക പിന്തുണ നല്‍കി അനുകരണീയ വിദ്യാലയ മാതൃകകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി ആവിഷ്‌കരിച്ച് ഡയറ്റ് ജില്ലാ കേന്ദ്രം.  മുന്നേറാം... കൂടെയുണ്ട് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 15 വിദ്യാലയങ്ങളെയാണ് തെരഞ്ഞടുത്തത്. സബ്ജില്ലയില്‍ നിന്നും ഒരു വിദ്യാലയം എന്ന രീതിയിലാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ വി വി പ്രേമരാജ് അധ്യക്ഷനായി. ഡയറ്റ് ലക്ചറര്‍ കെ പി രാകേഷ് സംസാരിച്ചു.2019 നവംബറില്‍ തുടങ്ങി 2020 ഫെബ്രുവരിയില്‍ അവസാനിക്കുന്ന പദ്ധതിയില്‍ വിദ്യാലയങ്ങള്‍ക്കായി വിവിധ ശില്‍പശാലകള്‍, ക്യാമ്പുകള്‍, പഠന യാത്രകള്‍, പരിശീലനങ്ങള്‍, സെമിനാറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങളാണ് ഡയറ്റ് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍തലങ്ങളില്‍ നവംബര്‍ അഞ്ചിന് പദ്ധതിക്ക് തുടക്കമാകും.  2020 ഫെബ്രുവരി അവസാന വാരത്തില്‍ നടക്കുന്ന മികവ് സെമിനാറില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന സ്‌കൂളുകളെ അനുമോദിക്കും.

date