Skip to main content

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു ---- കുടുംബശ്രീ സമൃദ്ധി കാര്‍ഷിക പ്രചാരണ പരിപാടിക്ക് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിലുള്ള കാര്‍ഷിക പ്രചാരണ പരിപാടി-സമൃദ്ധി തിരുനക്കര മൈതാനത്ത് ആരംഭിച്ചു. തുറമുഖ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
 

ദൈനംദിന ഭക്ഷ്യാവശ്യങ്ങള്‍ക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിയില്‍നിന്ന് സ്വയംപര്യാപ്തതയിലേക്ക് ചുവടുവയ്ക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
 

പ്രളയത്തില്‍ ഏറ്റവുമധികം തകര്‍ച്ച നേരിട്ട കാര്‍ഷിക മേഖലയെ സമൃദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളില്‍ സ്ത്രീകളും യുവതീയുവാക്കളും വിദ്യാര്‍ഥികളും പങ്കുചേരണം.  ഒരിഞ്ചു ഭൂമി പോലും തരിശിടില്ലെന്ന് തീരുമാനിച്ചാല്‍  വലിയ 

മാറ്റങ്ങളുണ്ടാകും-മന്ത്രി അഭിപ്രായപ്പെട്ടു.
 

കുടുംബശ്രീയിലെ പ്രളയബാധിത ഗ്രൂപ്പുകള്‍ക്കുള്ള 5,12,740 രൂപയുടെ ചെക്ക്  ചടങ്ങില്‍ കൈമാറി.  മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടിയില്‍ കാര്‍ഷിക, വ്യവസായിക ഉത്പന്നങ്ങളുടെ വിപണനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. മേള  നാലിന് അവസാനിക്കും.
 

ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഉത്പ്പന്ന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍ സോന നിര്‍വഹിച്ചു.
 

ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ പ്രസാദ്, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ സനില്‍, കൗണ്‍സിലര്‍മാരായ സി.എന്‍. സത്യനേശന്‍, ജയശ്രീ കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എൻ സുരേഷ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, കോഴ ആര്‍.എ.ടി.ടി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. ജയമണി, കൃഷി വിജ്ഞാന്‍ കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജി. ജയലക്ഷ്മി, നബാര്‍ഡ് ജില്ലാ മാനേജര്‍ കെ.ബി ദിവ്യ, കുടുംബശ്രീ അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് കെ. ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍  അജിത ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

date