Skip to main content

കാക്കഞ്ചേരി കിന്‍ഫ്രയില്‍ എസ്സന്‍ ഫുഡീസ് പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങുന്ന എസ്സന്‍ ഫുഡീസ് ഉല്‍പ്പാദന പ്ലാന്റിന്റെയും റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വളര്‍ന്നുവരുന്ന തലമുറയ്ക്ക് വലിയ ഗുണം ചെയ്യുന്ന ഹൈടെക്കായ വ്യവസായ സംരംഭമാണിതെന്നും ഇത്തരം സംരംഭങ്ങളെ താരതമ്യപ്പെടുത്തിയാല്‍ എല്ലാറ്റിന്റെയും മുന്നില്‍ നില്‍ക്കാന്‍ കഴിയുന്ന കേരളത്തിലെ മികച്ച സ്ഥാപനമാണ് കിന്‍ഫ്രയില്‍ സ്ഥാപിച്ചിരിക്കുന്ന എസ്സന്‍ ഫുഡീസ് പ്ലാന്റെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ശ്രേണിയിലുള്ള പോഷക ഉല്‍പ്പന്നങ്ങളുടെ റിലീസിങ്, എസ്സന്‍ ഫുഡീസ് കമ്പനിയുടെ വെബ്സൈറ്റ് ലോഞ്ചിങ് വിവിധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കല്‍ തുടങ്ങിയവയുടെ ഉദ്ഘാടനം ചടങ്ങില്‍ നടന്നു.  പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുന്‍ മന്ത്രി എം.എം ഹസ്സന്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഫാത്തിമ,  ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ്, പി.വിജയന്‍ ഐ.പി.എസ്, മാതൃഭൂമി ഡയറക്ടര്‍ പി.വി ഗംഗാധരന്‍, എസ്സന്‍സ് ഫുഡീസ് ചെയര്‍മാന്‍  ഡോ. എം അനിരുദ്ധന്‍, എം.ചന്ദ്ര ദത്തന്‍, സുധീര്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date