Skip to main content

ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനം മന്ത്രി  ഉദ്ഘാടനം ചെയ്തു

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീല്‍ നിര്‍വഹിച്ചു.     പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പുതിയ നാഴികക്കല്ല് പിന്നിടുകയാണെന്നും ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനസേവനങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണിതെന്നും മന്ത്രി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപന ചടങ്ങില്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ ഓഫീസുകളിലെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ കാലതാമസം കൂടാതെ സേവനങ്ങള്‍ ലഭ്യമാക്കണം.  ഇന്ന് ചെയ്തു കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍  അപ്പോള്‍ തന്നെ ചെയ്യണമെന്നും  നാളെ എന്ന് പറയരുതെന്നും  മന്ത്രി പറഞ്ഞു.
 ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ പൗരാവകാശ രേഖ  പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ പി. ബൈജു പൗരാവകാശ രേഖ ഏറ്റുവാങ്ങി.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി രാമദാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം.ബി ഫൈസല്‍, കെ.ദേവിക്കുട്ടി, എ.പി സജിത, പഞ്ചായത്ത് പ്രസിഡന്റ് മാരായ പി.പി ബിജോയ്, കെ.പി കവിത, ശ്രീജ പാറയ്ക്കല്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date