Skip to main content

108 ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ്   മന്ത്രി  നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായി എടപ്പാള്‍  സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 108 ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു.  ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായി. എടപ്പാള്‍  പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. എം.ബി ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.പി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ നവാബ്, എന്‍.ഷീജ, കോഹിനൂര്‍ മുഹമ്മദ്, എടപ്പാള്‍ പഞ്ചായത്തംഗം ഇ.പി നവാസ്, മെഡിക്കല്‍ ഓഫീസര്‍ ശില്‍പ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
 

date