Skip to main content

കാലടി വില്ലേജ് ഓഫീസില്‍ ഫ്രണ്ട് ഓഫീസ് തുടങ്ങി

 

പൊന്നാനി താലൂക്കിലെ കാലടി വില്ലേജ് ഓഫീസില്‍ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം നിലവില്‍ വരുന്നത് ഇതാദ്യാണ്. ഗ്രാമ പഞ്ചായത്തുകളിലേതിന് സമാനമായ തരത്തില്‍ എല്ലാ അപേക്ഷകളും പരാതികളും ഇനി മുതല്‍ ഈ ഫ്രണ്ട് ഓഫീസില്‍ ഓണ്‍ലൈനായി സ്വീകരിച്ച് അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പര്‍ സഹിതമുള്ള രസീത് നല്‍കുകയും  എസ്.എം.എസ്. മുഖേന അപേക്ഷകന്റെ മൊബൈലിലേക്ക് അയക്കുകയും ചെയ്യും. തുടര്‍ന്ന് അപേക്ഷയി•േല്‍ കൈക്കൊള്ളുന്ന നടപടികളുടെ ഓരോ ഘട്ടത്തിലും അപേക്ഷകന് എസ്.എം.എസ് ലഭിക്കും. കൂടാതെ ഓരോ അപേക്ഷയുടെയും നിലവിലെ സ്ഥിതി ഓണ്‍ലൈനായി അറിയാനും സംവിധാനമുണ്ട്. ഇതുനുപുറമെ നേരിട്ട് ഓഫീസിലെത്താതെ സര്‍ക്കാരിന്റെ  എസ്.ഡി.ഇ.ഓഫിസ് പോര്‍ട്ടല്‍ വഴിയും ആളുകള്‍ക്ക് വില്ലേജ് ഓഫീസിലേക്ക് അപേക്ഷകന്‍ അയക്കാനാകും. വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഈ സംവിധാനം വഴി ലഭിക്കും.
കാലടി വില്ലേജ് നിവാസിയായിരുന്ന സ്വാതന്ത്ര്യ സമര സേനാനി അലവി ഹാജിയുടെ ഭാര്യ ഉളിയത്ത് വളപ്പില്‍ ആമിനുവിന്റെ അപേക്ഷ കാലടി വില്ലേജ് ഓഫീസര്‍ പി.കെ സുരേഷ് സ്വീകരിച്ചതോടെ ഫ്രണ്ട് ഓഫീസ് ഔദ്യോഗികമായി നിലവില്‍ വന്നു. ഐ.ടി.മിഷന്‍, എന്‍.ഐ.സി. എന്നിവരുടെ സഹകരണത്തോടെ കേരള സ്റ്റേറ്റ് സംയുക്ത സംരംഭമാണ് റവന്യൂ ഫ്രണ്ട് ഓഫീസ്. രണ്ടാഴ്ചക്കുശേഷം പ്രൊജക്ട് റിവ്യൂ ചെയ്യുമെന്നും അതിനുശേഷം മറ്റു വില്ലേജുകളിലേക്കും ഇവ വ്യാപിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

date