Skip to main content

മഹ' ചുഴലിക്കാറ്റ്:  താത്ക്കാലിക ക്യാമ്പുകള്‍ അവസാനിച്ചു

 

 'മഹ' ചുഴലിക്കാറ്റില്‍ രൂക്ഷമായ കടലാക്രമണം നേരിട്ട് പൊന്നാനി താലൂക്കില്‍ ആരംഭിച്ച താല്‍ക്കാലിക ക്യാമ്പുകള്‍ അവസാനിച്ചു.  കടലാക്രമണം ശമിച്ചതോടെ ആളുകള്‍ വീടുകളിലേക്ക് മടങ്ങിപോയതിനെ തുടര്‍ന്നാണ് ക്യാമ്പുകള്‍ അവസാനിച്ചത്. വെളിയങ്കോട് ഗവ.ഫീഷറീസ് എല്‍.പി സ്‌കൂളിലും പൊന്നാനി എം.ഐ ബോയ്‌സ് ഹൈസ്‌കൂളിലുമായിരുന്നു ക്യാമ്പ് സജ്ജമാക്കിയിരുന്നത്.
കടലാക്രമണം രൂക്ഷമായ മേഖലകളില്‍ പൊന്നാനി നഗരസഭ നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് ശുചീകരണം നടത്തി. വീടുകളിലും പ്രദേശത്തും അടിഞ്ഞ മണല്‍ കൂനകള്‍ മാറ്റുന്ന നടപടികളും നഗരസഭ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.   കടലില്‍ നിന്ന് അടിഞ്ഞ മാലിന്യങ്ങള്‍ നീക്കുന്ന നടപടികളും പൂര്‍ത്തിയാക്കുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില്‍ നഗരസഭ കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്.

date