Skip to main content

പത്രപ്രവര്‍ത്തക-  പെന്‍ഷന്‍ വിവര ശേഖരണം : തീയതി നീട്ടി

പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയുടെ കംപ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും പദ്ധതിയില്‍ അംഗത്വമുള്ളവരുടെയും വിവരശേഖരണം ത്തിന്റെ ഭാഗമായി പ്രൊഫോര്‍മ പൂരിപ്പിച്ച നല്‍കേണ്ട തീയതി നവംബര്‍ 16 വരെ നീട്ടി.  പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്നവരും പദ്ധതിയില്‍ അംശദായം അടച്ചു വരുന്നവരും വിശദ വിവരങ്ങള്‍ അടങ്ങിയ പ്രൊഫോര്‍മയും പാസ് ബുക്കും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അംശദായം അടച്ചു വരുന്നവര്‍ പെന്‍ഷന്‍ പാസ്ബുക്കിന്റെയും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ബാങ്ക്/ട്രഷറി പാസ്ബുക്കിന്റെയും എല്ലാ പേജുകളുടെയും പകര്‍പ്പാണ് പ്രൊഫോര്‍മയോടൊപ്പം സമര്‍പ്പിക്കേണ്ടത്. 
 

date