Skip to main content

വിജിലന്‍സ് വാരാഘോഷം ജില്ലയില്‍ സമാപിച്ചു

 

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍  ജില്ലയില്‍ നടന്നുവന്ന വിജിലന്‍സ് വാരാഘോഷം സമാപിച്ചു.  ജില്ലാതല സമാപനം എടപ്പാള്‍ മാണൂരിലെ മലബാര്‍ ഡെന്റല്‍ കോളജില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഴിമതി തെറ്റല്ല എന്ന ചിന്തയിലേക്ക് പൊതുസമൂഹം മാറിയിരിക്കുന്നതായും അവയുമായി സമരസപ്പെട്ടു പോകാനുള്ള പ്രവണത ജനങ്ങളില്‍ വര്‍ധിക്കുന്നതായും പി.സുരേന്ദ്രന്‍ പറഞ്ഞു. 
സത്യസന്ധത ഒരു ജീവിതശൈലി എന്ന പ്രമേയത്തില്‍ അഴിമതി വിരുദ്ധ മനുഷ്യാവകാശ ഫോറത്തിന്റെയും മലബാര്‍ ഡെന്റല്‍ കോളജിന്റെയും സഹകരണത്തോടെ നടന്ന വിജിലന്‍സ് ബോധവല്‍ക്കരണ പരിപാടിയില്‍ കോളജ് ചെയര്‍മാന്‍ അലി ബാവഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ വിജിലന്‍സ് സമിതി അംഗം മഠത്തില്‍ രവി, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം.ഗംഗാധരന്‍, അഴിമതി വിരുദ്ധമനുഷ്യാവകാശ ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി. അജയ്കുമാര്‍, കോളജ് വൈസ്. ചെയര്‍മാന്‍ തുഫൈല്‍ മുഹമ്മദ്, വിജിലന്‍സ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ടി.ഹനീഫ, കോളേജ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ദീപു മാത്യൂസ്, എന്നിവര്‍ സംസാരിച്ചു.
 

date