Skip to main content

നിലമ്പൂരിലെ പൊതു വിദ്യാലയങ്ങള്‍ സമ്പൂര്‍ണ്ണ ഡിജിറ്റലായി

    പൊതു വിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി നിലമ്പൂര്‍ മണഡലത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ മണ്ഡലമായി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ 86 വിദ്യാലയങ്ങളാണ് ഡിജിറ്റല്‍ പ്രഖ്യാപനത്തിന്റെ ഭാഗമായത്. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്രഖ്യാപനം പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ നഗരസഭ സ്ഥിര സമിതി ചെയര്‍മാന്‍ മുംതാസ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.മണി പദ്ധതി വിശദീകരിച്ചു. മലപ്പുറം ഡി.ഡി.ഇ കെ.എസ് കുസുമം, പോത്ത് കല്ല് പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന്‍ പിള്ള, മൂത്തേടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. റെജി, നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ എന്‍. വേലുകുട്ടി, എം.മനോജ്, സ്‌കൂള്‍ പി.ടി.എ പ്രസിഡന്‍ പി.ദേവാനന്ദ്, എസ്.എം.സി ചെയര്‍മാന്‍ തടത്തില്‍ നൗഷാദ്, ഇ.പത്മാക്ഷന്‍, ടി.രവീന്ദ്രന്‍, നിലമ്പൂര്‍ എ ഇ ഒ മോഹന്‍ദാസ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എന്‍.വി.റുഖിയ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അനിത എബ്രഹാം, ഹെഡ്മാസ്റ്റര്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, എസ് എം സി ചെയര്‍മാന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു 
 

date