Skip to main content

എന്‍.എസ്.എസ് യൂനിറ്റുകള്‍ സമുദ്ധരിച്ച അങ്കണവാടി സമര്‍പ്പിച്ചു

    ജില്ലയിലെ വി.എച്ച.്എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂനിറ്റുകള്‍ സമുദ്ധാരണം നടത്തിയ 24 അങ്കണവാടികളുടെ ജില്ലാതല ഉദ്ഘാനവും നിലമ്പൂര്‍ ഗവ.മാനവേദന്‍ സ്‌കൂളിലെ വി.എച്ച.എസ്.ഇ വിദ്യാര്‍ത്ഥികള്‍ സമുദ്ധാരണം നടത്തിയ കളത്തുംകടവ് അങ്കണവാടി നാടിന് സമര്‍പ്പണവും നടന്നു. നിലമ്പൂര്‍ ചെറുവത്ത്കുന്ന് തഹ്‌ലീമുല്‍ ഇസ് ലാം മദ്‌റസയില്‍ നടന്ന ചടങ്ങില്‍ പി.വി.അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ നരഗസഭ സ്ഥിര സമിതി ചെയര്‍മാന്‍ പാലോളി മെഹ്ബൂബ് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എം.ഉബൈദുള്ള മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച കളിപ്പാട്ടങ്ങള്‍ പി.ടി.എ പ്രസിഡന്റ് ദേവാനന്ദ്, എസ്.എം.സി ചെയര്‍മാന്‍ തടത്തില്‍ നൗഷാദ് എന്നിവര്‍ ചേര്‍ന്നു സമര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബുഷ്‌റ ടീച്ചര്‍,
    വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എന്‍.വി.റുഖിയ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അനിത എബ്രഹാം, ഹെഡ്മാസ്റ്റര്‍ നാസര്‍, എന്‍.എസ്.എസ് റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ ലിജോ, ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.കെ.മണ്കണ്ഡന്‍, പി.കെ.സ്മിത, പ്രോഗ്രാം ഓഫീസര്‍ പ്രശാന്ത്, വളണ്ടിയര്‍ ലീഡര്‍മാരായ അമല തോമസ്, എന്‍.അഭിനവ് എന്നിവര്‍ സംസാരിച്ചു.
 

date