Skip to main content

സീനിയർ റെസിഡന്റ് (ഡി & വി)

തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെർമറ്റോളജി & വിനെറോളജി വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ ആറിന് രാവിലെ പത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  ഒഴിവുകളുടെ എണ്ണം - ഒന്ന്, വിദ്യാഭ്യാസയോഗ്യത - എം.ഡി.ഡെർമറ്റോളജി & വിനെറോളജി, റ്റി.സി.എം.സി രജിസ്‌ട്രേഷൻ, പ്രതിമാസ വേതനം 50,000 രൂപ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നിശ്ചിത സമയത്ത് ഹാജരാകണം.
പി.എൻ.എക്‌സ്.3948/19

date