Skip to main content

കേരള റേഷനിംഗ് ഓർഡർ പുതുക്കുന്നതിന് നിർദ്ദേശം സമർപ്പിക്കാം

കേരളത്തിലെ റേഷനിംഗ് സംവിധാനം നിയന്ത്രിക്കുന്ന ചട്ടങ്ങൾ, കേരളാ റേഷനിംഗ് ഓർഡർ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്‌കരിക്കുന്നു. പുതുക്കിയ കേരള റേഷനിംഗ് ഓർഡറിന്റെ കരട് www.civilsupplieskerala.gov.in ൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്കും സംഘടനകൾക്കും നിയമവിദഗ്ദ്ധർക്കും പുതുക്കിയ കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  krosuggestions@gmail.com ൽ നവംബർ 18നകം അറിയിക്കാം.
പി.എൻ.എക്‌സ്.3956/19

date