Skip to main content

കാട്ടാന സംരക്ഷണം : ദ്വിദിന ശില്‍പശാല

 കേന്ദ്ര വനം മന്ത്രാലയത്തിന്റെയും സംസ്ഥാന വനം വകുപ്പിന്റെയും ആഭിമുഖ്യത്തില്‍, ദക്ഷിണേന്ത്യയില്‍ കാട്ടാന സംരക്ഷണത്തെക്കുറിച്ച് ഒരു ദ്വിദിന ശില്പശാല ജനുവരി 11, 12 തീയതികളില്‍ തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടക്കും.  11 ന് രാവിലെ 10 ന് വനം വന്യജീവി വകുപ്പു മന്ത്രി അഡ്വ. കെ. രാജു ശില്പശാല ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയില്‍ കേന്ദ്ര വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിഷയ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 പി.എന്‍.എക്‌സ്.145/18

date