Skip to main content

ശിലാസ്ഥാപനം 

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ പഠന ഗവേഷണ പരിശീലന സ്ഥാപനമായ സ്റ്റേറ്റ് അക്കാദമി ഓണ്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (സാസാ) ന്റെ സ്ഥിരം കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി 11 വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.   കൈമനം വിഷ്ണു നഗറില്‍ ചിറക്കര പാലസിനു പിന്നിലുള്ളഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്റ് ടാക്‌സേഷന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നുമാണ് സാസായുടെ കെട്ടിട നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്.  കേന്ദ്രമന്ത്രി സദാനന്ദഗൗഡ അദ്ധ്യക്ഷത വഹിക്കും.  സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.  ഡോ. ശശി തരൂര്‍ എം.പി, ഒ.രാജഗോപാല്‍ എം.എല്‍.എ, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, സാസാ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍  ഡോ. കെ.എന്‍. ഹരിലാല്‍, സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി.രാമചന്ദ്രന്‍, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. ഡി. നാരായണ, കൗണ്‍സിലര്‍     ആശാനാഥ്.ജി.എസ്, തുടങ്ങിയവര്‍ സംബന്ധിക്കും.  

 പി.എന്‍.എക്‌സ്.153/18

date