Skip to main content

ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് മാസം തടവും പിഴയും

 

ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ കോങ്ങാട് സ്വദേശിയായ സുലൈമാന് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ് ബി. എടയോടി മൂന്ന് മാസം തടവും 5500 രൂപ പിഴയും വിധിച്ചു. സംരക്ഷണ ചിലവ് ലഭിക്കുവാനായി ഭര്‍ത്താവിനെതിരെ കേസ് നല്‍കിയതിനാണ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചത്. 2013 ജൂണ്‍ 25 ന് പാലക്കാട് കുടുംബകോടതിയിലെ കേസിന്റെ വിചാരണ കഴിഞ്ഞ് പാലക്കാട് ന്യൂസിവില്‍ നഗറിലെ വീട്ടില്‍ തിരിച്ചെത്തിയ ആമിനയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കത്തികൊണ്ട് ഇരു കൈത്തണ്ടകളിലും വെട്ടിപരുക്കേല്‍പ്പിച്ചെന്നാണ് കേസ്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സീനിയര്‍ അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.

date