Skip to main content

​ജില്ലാ പദ്ധതി അവലോകനം ചെയ്തു

 

ജില്ലയില്‍ തയ്യാറാക്കി വരുന്ന ജില്ലാ പദ്ധതിയുടെ അവലോകന യോഗം കളക്‌ടേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയുടെ വികസന സാദ്ധ്യതകളെ 26 വിഷയങ്ങളായി തിരിച്ച് വിദഗ്ദ്ധര്‍ അടങ്ങിയ ഉപസമിതികള്‍ രൂപീകരിച്ചാണ് വികസന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 2030 വരെയുള്ള കോട്ടയം ജില്ലയുടെ വികസന സാദ്ധ്യതകളും വികസന വിഷയങ്ങളുമാണ് പദ്ധതിയുടെ ഉള്ളടക്കം. ഇതിലെ വിവരങ്ങള്‍ ജില്ലയെ സംബന്ധിക്കുന്ന ആധികാരിക രേഖയായി മാറ്റും. ജില്ലയുടെ വാര്‍ത്താ വിനിമയം സംബന്ധിച്ച വിവരങ്ങള്‍ ജില്ലയിലെ മാധ്യമ പ്രതിനിധികളുടെ സഹകരണത്തോടെയാണ് തയ്യാറാക്കുന്നത്. ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, അസി. എഡിറ്റര്‍ സിനി കെ. തോമസ്, ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ, പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ്, സെക്രട്ടറി എസ്. സനില്‍ കുമാര്‍, മാധ്യമപ്രവര്‍ത്തകരായ എസ്. മനോജ്, രാജു ആനിക്കാട്, കില പ്രതിനിധികളായ റ്റി.യു.സുരേന്ദ്രന്‍, എം. മനോഹരന്‍, ബിഎസ്എന്‍എല്‍ പ്രതിനിധികളായ രാജു ജോസഫ്, ജോമോന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.    

                                                            (കെ.ഐ.ഒ.പി.ആര്‍-69/18)

date