Skip to main content

ക്ഷയരോഗ നിര്‍ണ്ണയ ഭവന സര്‍വ്വേ ആരംഭിച്ചു

 

ജില്ലയില്‍ ക്ഷയരോഗ നിര്‍ണ്ണയ ഭവന സര്‍വ്വേ ആരംഭിച്ചു. സംസ്ഥാനത്ത് 2020 ഓടെ ക്ഷയരോഗം ഉന്‍മൂലനം ചെയ്യുന്നതിന്റെ ഭാഗമായി വീടുകളിലെത്തി രോഗലക്ഷണങ്ങളുള്ളവരെയും രോഗബാധ സാധ്യതയുള്ളവരെയും പരിശോധിച്ച് ചികിത്സ ഉറപ്പാക്കുന്ന യജ്ഞം സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.    ഏറ്റുമാനൂരില്‍ എം എല്‍ എ യുടെ വീട്ടില്‍ അധികൃതരെത്തി വിവരങ്ങള്‍ ശേഖരിച്ചാണ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.  പ്രദേശത്തെ ആശാ പ്രവര്‍ത്തകയായ   ഐഷ കുമാരിയാണ് എം എല്‍ എ യില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ഡെപൂട്ടി ഡി എം ഒ ഡോ.എന്‍ പ്രിയ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ജില്ലാ ടി.ബി.ഓഫിസര്‍ ഡോ ട്വിങ്കിള്‍ പ്രഭാകരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ഏറ്റുമാനൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.സജിത് കുമാര്‍, ഡോ.എം.അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                        

date