Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതി അവലോകനം 13ന്

ആലപ്പുഴ: ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ല ഡവലപ്പ്‌മെന്റ് കോ- ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം നവംബര്‍ 13ന് കളക്ടറേറ്റില്‍ ചേരും. രാവിലെ 10ന് നടക്കുന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. അധ്യക്ഷത വഹിക്കും.

കരുമുളക് വള്ളി വിതരണം

ആലപ്പുഴ: പാണ്ടനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയാസൂത്രണം 2019-20 പ്രകാരം അത്യുല്‍പ്പാദന ശേഷിയുള്ള കരുമുളക് വള്ളി അവസാനഘട്ട വിതരണത്തിനെത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ കരം അടച്ച രസീതിന്റെ പകര്‍പ്പ് ഹാജരാക്കി കുരുമുളക് വള്ളി കൈപ്പറ്റണമെന്ന് കൃഷി ആഫീസര്‍ അറിയിച്ചു.

 

date