Skip to main content

രണ്ടാം കൃഷി കൊയ്ത്ത്: യോഗ തീരുമാനങ്ങൾ 

ആലപ്പുഴ:രണ്ടാംകൃഷി കൊയ്ത്ത്തുമായി ബന്ധപ്പെട്ട് 06/11/2019 ന് ആലപ്പുഴ ജില്ലാ
കളക്ടറുടെ അദ്ധ്യക്ഷതയിൽ കൃഷി ഉദ്യോഗസ്ഥരുടെയും, പാടശേഖര
സമിതികളുടെയും, കൊയ്ത്ത് മെഷീൻ ഏജന്റുമാരുടെയും ഒരു സംയുക്ത
യോഗം കൂടിയതിൽ എടുത്ത തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.

1. ചർച്ചയുടെ അടിസ്ഥാനത്തിൽ ഒരു മണിക്കൂറിന് നിലത്തിലും, കായലിലും
2200/- രൂപ ആയി മെഷീൻ കൂലി ജില്ലാ കളക്ടർ തീരുമാനിച്ചു. ഈ നിരക്ക്
രണ്ടാം കൃഷിക്ക് മാത്രം ബാധകമാണ്.

2. കായൽ നിലങ്ങളിൽ ചങ്ങാടത്തിൽ കയറ്റേണ്ടി വന്നാൽ വണ്ടി ഒന്നിന്
പരമാവധി 1000/- രൂപ പാടശേഖര സമിതി നൽകേണ്ടതാണ്.

പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത ജി പണിക്കർ,വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date