Skip to main content

ശ്രേഷ്ഠ ഭാഷാ വാരാചരണ സമാപനവും  സാഹിത്യ സദസ്സും ഇന്ന് തിരൂരില്‍

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രേഷ്ഠ ഭാഷാ വാരാചരണത്തിന്റെ ജില്ലാതല സമാപനവും സാഹിത്യ സദസ്സും ഇന്ന് (നവംബര്‍ ഏഴ്) തിരൂരില്‍ നടക്കും. തിരൂര്‍ എസ്.എസ്.എം.പോളിടെക്‌നിക്കില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ്  ബഷീര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷനാകും. മലയാള സര്‍വ്വകലാശാല റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ: ടി.അനിതകുമാരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍, സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടര്‍ ഡോ: എല്‍.സുഷമ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. തിരൂര്‍ ആര്‍.ഡി.ഒ പി.അബ്ദുസമദ് സമ്മാനദാനം നിര്‍വഹിക്കും. സെന്റര്‍ ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് ആന്‍ഡ് സോഷ്യല്‍ ഡവലപ്‌മെന്റുമായി സഹകരിച്ചാണ് ജില്ലയിലെ സമാപന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്കായി എസ്.എസ്.എം പോളിടെക്‌നിക്കില്‍ രാവിലെ ഒന്‍പതിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി 'മലയാള ഭാഷ -സംസ്‌കൃതിയും വികാസവും' എന്ന വിഷയത്തില്‍ സംസ്ഥാന തല ഉപന്യാസ രചന മത്സരവും സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്:0494 2421695/ 2431996 എന്ന നമ്പറിലോ ssmleadstirur @gmail.com ഇ-മെയില്‍ അഡ്രസ്സിലോ ബന്ധപ്പെടാം.
 

date