Skip to main content

സമ്മതിദായക വിവര പരിശോധന യജ്ഞം 18 വരെ

സമ്മതിദായകര്‍ക്ക് വോട്ടര്‍ പട്ടികയിലെ തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ സ്വയം പരിശോധിച്ച് കൃത്യത വരുത്തുന്നതിനും അപാകതകളോ, തെറ്റുകളോ ഉണ്ടെങ്കില്‍ തിരുത്തുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സേവനം നവംബര്‍ 18വരെ ലഭ്യമാകും.വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ മൊബൈല്‍ ആപ്പ് വഴിയാണ് ഈ സേവനം ലഭ്യമാകുക പേര്, മേല്‍വിലാസം, ജനന തീയ്യതി തുടങ്ങി വോട്ടര്‍ പട്ടികയിലെ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ഇതുവഴി തിരുത്താം.ഫോട്ടോ മാറ്റുവാനും  സാധിക്കും. വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ മൊബൈല്‍ ആപ്പ്  സ്മാര്‍ട്ട് ഫോണിലെ പ്ലേസ്റ്റേറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

date