Skip to main content

108 ല്‍ വിളിക്കൂ; അടിയന്തരഘട്ടങ്ങളില്‍ ഓടിയെത്താന്‍ ജില്ലയില്‍ 10 ആംബുലന്‍സുകള്‍

പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെയും അപകടങ്ങളില്‍ പെടുന്നവരെയും ഏറ്റവും അടുത്തുള്ള  ആശുപത്രിയിലെത്തിക്കാന്‍ ജില്ലയില്‍ ആംബുലന്‍സുകള്‍ സജ്ജമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി പ്രകാരം പത്ത് ആംബുലന്‍സുകളെയാണ് ജില്ലയില്‍ വിവിധ മേഖലകളിലായി വിന്യസിച്ചിട്ടുള്ളത്. ആവശ്യമുള്ളവര്‍ അടിയന്തരഘട്ടങ്ങളില്‍ 108 എന്ന നമ്പറില്‍ ഡയല്‍ ചെയ്യുക മാത്രമാണ് വേണ്ടത്. ഉടന്‍ സമീപത്തുള്ള ആംബുലന്‍സ് ആവശ്യപ്പെട്ടിടത്തേക്കെത്തുകയും രോഗികള്‍ അല്ലെങ്കില്‍ അപകടത്തില്‍പെട്ടവരെ അടുത്തുള്ള ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്യും. ചെറുവത്തൂര്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, പെരിയ, മംഗല്‍പ്പാടി, മഞ്ചേശ്വരം, ഉദുമ, മുള്ളേരി, ബേഡഡുക്ക, കുമ്പള എന്നിവടങ്ങളിലായാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. ഡ്രൈവറും പരിശീലനം ലഭിച്ച ജീവനക്കാരനുമായിരിക്കും ആംബുലന്‍സിലുണ്ടാവുക. അഞ്ച് ആംബുലന്‍സുകള്‍ 24 മണിക്കൂറും, ബാക്കിയുള്ളവ 12 മണിക്കൂറും പൊതുജനങ്ങള്‍ക്ക് വേണ്ടി സേവന സജ്ജമായിരിക്കും. ആംബുലന്‍സുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് നിന്നാണ് ഏകോപിക്കുന്നത്.

date