Skip to main content
പള്ളം-പറയനാലി- പ്ലാക്കല്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇലന്തൂര്‍ ഡിവിഷന്‍ അംഗം ലീലാമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണ് സംരക്ഷണ പ്രവര്‍ത്തനം തുടങ്ങി

ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി പ്രകാരം ജില്ലാ മണ്ണ് സംരക്ഷണ ആഫീസ് മുഖേന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളം-പറയനാലി- പ്ലാക്കല്‍ പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇലന്തൂര്‍ ഡിവിഷന്‍ അംഗം ലീലാമോഹന്‍ ഉദ്ഘാടനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, വാര്‍ഡ് അംഗം സി.കെ.ഷൈനു തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.                  

 

 

 

date