Skip to main content

ജനറൽ ആശുപത്രി: ഒ പി വെയ്റ്റിങ് ഉദ്ഘാടനം ഡിസംബറിൽ

ജനറൽ ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഒ പി വെയ്റ്റിങ് ഷെഡിന്റെ ഉദ്ഘാടനം ഡിസംബറിൽ നടക്കും. ആർദ്രം പദ്ധതിയിൽ ഫണ്ടിൽ നിന്നും 72 ലക്ഷം രൂപ ചിലവിലാണ് ഷെഡ് നിർമ്മിക്കുന്നത്. 400 പേർക്കിരിക്കാവുന്ന കെട്ടിടത്തിൽ ഒ പി ടിക്കറ്റ് വിതരണം ചെയ്യാനുളള ഓഫീസും സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ മൂവായിരത്തോളം പേരാണ് ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി ചികിത്സക്ക് എത്തുന്നത്. ഒ പി ടിക്കറ്റ് കൊടുക്കുന്ന കൗണ്ടറുകൾക്കടുത്തു തന്നെ എല്ലാ വിഭാഗങ്ങളേയും ബ്ലോക്കുകളെയും കുറിച്ചുളള ഡിസ്‌പ്ലേ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ദിനംപ്രതിയുളള തിരക്ക് ഒഴിവാക്കുന്നതിനും ജനങ്ങൾക്ക് കൂടുതൽ സൗകര്യം ഉറപ്പുവരുത്തന്നതിനുമായാണ് പുതിയ ഒ പി വെയ്റ്റിങ്ങ് ഷെഡ് നിർമ്മിക്കുന്നത്.

date