Skip to main content

കോർപ്പറേഷനിൽ ഫീഡിങ് റൂം തുറന്നു

തൃശൂർ കോർപ്പറേഷൻ ഓഫീസിൽ വിവിധ കാര്യങ്ങൾക്കായി കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കുളള മുലയൂട്ടൽ മുറി മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ഓഫീസിന്റെ താഴത്തെ നിലയിൽ ജനസേവന കേന്ദ്രത്തിന്റെ ഉൾഭാഗത്താണ് മൂലയുട്ടൽ മുറി സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയൽ, ഷീബ ബാബു, എം എൽ റോസി, സി ബി ഗീത, കരോളി ജോഷ്വ, കൗൺസിലർമാരായ അജിത ജയരാജ്, ശാന്ത അപ്പു, രജനി വിജു, പ്രസീജ ഗോപകുമാർ, വത്സല ബാബുരാജ്, ഷീന ചന്ദ്രൻ, ലളിതാംബിക, ബിജു കുട്ടൻ, കോർപ്പറേഷൻ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date