Skip to main content

അഴീക്കോട് മുനമ്പം ജങ്കാർ സർവീസ്: ബൊളളാർഡ് പോൾ നിർമ്മാണ ടെണ്ടറായി

അഴീക്കോട്-മുനമ്പം ജങ്കാർ സർവീസ് നടത്തുന്നതിന് ആവശ്യമായ ബൊളളാർഡ് പോൾ നിർമ്മിക്കുന്നതിനുളള ടെണ്ടർ നടപടികൾ പൂർത്തിയായി. തൃശൂർ ജില്ലാ പഞ്ചായത്താണ് ബൊളളാർഡ് പോൾ നിർമ്മിക്കുന്നത്. കരാർ പ്രകാരം നാല് മാസത്തിനകം ബൊളളാർഡ് പോൾ നിർമ്മാണം പൂർത്തിയാക്കി ജങ്കാർ സർവീസ് പുനരാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശൻ എന്നിവർ അറിയിച്ചു. ടെണ്ടർ ലഭിച്ച കരാറുക്കാരൻ സംസ്ഥാന ഹാർബർ എഞ്ചിനീയറിങ് വകുപ്പ് സൂപ്രണ്ടിന് എഞ്ചിനിയറുമായി കരാർ ഒപ്പിട്ടതായും ഇവർ അറിയിച്ചു.

date