Skip to main content

കയ്പമംഗലം മുറ്റത്തെ മുല്ല പദ്ധതി പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

കയ്പമംഗലം സർവീസ് സഹകരണ ബാങ്ക്, കയ്പമംഗലം പഞ്ചായത്ത്, കുടുംബശ്രീ എന്നിവ ചേർന്ന് പഞ്ചായത്തിൽ മുറ്റത്തെ മുല്ല വായ്പാ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം നവംബർ 17 രാവിലെ 10.30 ന് കയ്പമംഗലം പന്ത്രണ്ടിൽ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. കൊള്ളപ്പലിശക്കാരിൽ നിന്ന് ഗ്രാമീണ ജനതയെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വായ്പ പദ്ധതിയാണ് മുറ്റത്തെ മുല്ല. പദ്ധതി നടപ്പാക്കാൻ പഞ്ചായത്തിലെ ഓരോ വാർഡുകളിലും ഒന്ന് മുതൽ മൂന്ന് വരെ കുടുംബശ്രീകളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കെ അബീദലി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം. അഹമ്മദ് എന്നിവർ മുഖ്യാതിഥിയാകും. കൊടുങ്ങല്ലൂർ അസി. രജിസ്ട്രാർ ഖദീജ പുതിയവീട്ടിൽ പദ്ധതി വിശദീകരണവും കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു വായ്പ വിതരണവും നടത്തും. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുക്കും.
 

date