Skip to main content

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പാർക്ക് ഉദ്ഘാടനം നവം. 10 ന്

സാമൂഹ്യനീതി വകുപ്പിന് കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ അങ്കണത്തിൽ ഇന്ദ്രിയ സംയോജന പ്രശ്‌നങ്ങളുളള ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക സൗകര്യങ്ങളോടുകൂടിയ സെൻസറി പാർക്ക് ഒരുങ്ങി. 56 ലക്ഷം രൂപ ചിലവാക്കിയാണ് പാർക്ക് നിർമ്മാണം പൂർത്തിയാക്കിത്. ഇതിന്റെ ഉദ്ഘാടനം നവംബർ 10 വൈകീട്ട് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിക്കും. പ്രൊഫ. കെ യു അരുണൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് 'കുട്ടികളിലെ ഇന്ദ്രിയ സംയോജന പ്രശ്‌നങ്ങൾ' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടക്കും.

date