Skip to main content

ഓഖി ദുരിതാശ്വാസനിധി : കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അഞ്ചുലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അഞ്ചുലക്ഷം രൂപ സംഭാവന ചെയ്തു.

അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. മോഹന്‍പിള്ള കൈമാറി. ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്‍, ട്രഷറര്‍ സി.സി. വര്‍ഗീസ്, സെക്രട്ടറിമാരായ എം. സുകുമാരന്‍, പി. പുരുഷോത്തമ കുറുപ്പ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉമാ ചന്ദ്രബാബു, സെക്രട്ടറി സി. അരവിന്ദാക്ഷന്‍ എന്നിവര്‍ സന്നിഹിതരായി.

 പി.എന്‍.എക്‌സ്.157/18

date