Skip to main content

ഔദ്യോഗിക ഭാഷാ വാരാചരണം

ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ നടന്ന ഔദ്യോഗിക ഭാഷാ വാരാചരണ സമാപനം ജോയിന്റ് കമ്മിഷണർ സബിൻ സമീദ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഡിസാസ്റ്റർ മാനേജ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ ജിയോ ടി. മനോജ് അധ്യക്ഷത വഹിച്ചു. തുടർന്ന് മനോജ് കടമ്പനാടിന്റെ നേതൃത്വത്തിലുള്ള സംഘം നാടൻപാട്ട് അവതരിപ്പിച്ചു.
പി.എൻ.എക്‌സ്.4014/19

date