Skip to main content

പാസിങ്ങ് ഔട്ട് പരേഡ് നാളെ (നവംബർ 10)

രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 121 സബ് ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നാളെ (നവംബർ 10) രാവിലെ 6.30 ന് അക്കാദമി ഗ്രൗണ്ടിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. കേരള പോലീസിൽ നേരിട്ട് സർവീസിൽ നിയമിക്കപ്പെടുന്ന വനിത് സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടുന്ന ആദ്യ ബാച്ചാണിത്. പരിശീലനം പൂർത്തിയാക്കിയവരിൽ 37 പേർ വനിതകളാണ്. അടിസ്ഥാന പരിശീലനം കൂടാതെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനുളള പ്രത്യേക കമാന്റോ ട്രെയിനിങ്, കമ്പ്യൂട്ടർ, ഡ്രൈവിങ്, സ്വിമ്മിങ്, യോഗ, കളരി എന്നിവയിൽ വിദഗ്ദ്ധ പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയവരിൽ ഒരാൾ എംടെക്കും ഒരാൾ എംഫില്ലും 3 പേർ എംബിഎയും 26 പേർ ബിരുദാനന്തബിരുദവും 9 പേർ ബിടെക് ബിരുദവും 10 പേർ ബിഎഡും ഒരാൾ എൽഎൽബിയും ഉളളവരാണ്. ബെസ്റ്റ് ഇൻഡോറായി വി എ ആദർശും ബെസ്റ്റ് ഷൂട്ടറായി എസ് എസ് ദീപുവും ബസ്റ്റ് ഔട്ട് ഡോറായി ആർ പി സുജിതും ബെസ്റ്റ് കാഡറ്റായി എം പ്രദീപും സിൻസിയേരിറ്റി ആൻഡ് ഡേഡിക്കേഷൻ വിഭാഗത്തിൽ എസ് ഗീതുമോളും തിരഞ്ഞെടുത്തു.

date