Skip to main content

യു.എ.ഇയിലും സൗദിയിലും നഴ്‌സ് (പുരുഷൻ) നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെയും സൗദി അറേബ്യയിലെയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഇതിലേക്ക് നവംബർ 11നും 12നും കൊച്ചിയിലെ ഹോട്ടൽ ഗോകുലം പാർക്കിൽ രാവിലെ ഒൻപതിന് ഇന്റർവ്യൂ നടക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ  gcc@odepc.in എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾക്ക്  www.odepc.kerala.gov.in സന്ദർശിക്കുക.
പി.എൻ.എക്‌സ്.4019/19

date