Skip to main content

പെരിഞ്ഞനം പഞ്ചായത്ത് 14 ാം വാർഡ് ഇനി തരിശ്‌രഹിത വാർഡ്

പെരിഞ്ഞനം പഞ്ചായത്ത് പതിനാലാം വാർഡിനെ തരിശുരഹിത വാർഡായി തെരഞ്ഞെടുത്തതായി പഞ്ചായത്ത് പ്രസിഡൻറ് കെ കെ സച്ചിത്ത് അറിയിച്ചു. തരിശുരഹിത വാർഡ് ഭാഗമായി എസ്.എൻ.സ്മാരകം യു.പി സ്‌കൂളിൽ ചേർന്ന ആലോചനാ യോഗത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. വാർഡിലെ ഹരിതം ഗ്രൂപ്പിൻെ്‌റ കാർഷിക മേഖലയിലെ ഇടപെടലുകൾ ജില്ലയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വാർഡിലെ 439 വീട്ടുകാരെയും പങ്കാളികളാക്കികൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻറെ ഭാഗമായി എല്ലാ വീടുകളിലും പച്ചക്കറിയും ഫലവൃക്ഷതൈകളും തരിശായികിടക്കുന്ന ഭൂമിയിൽ കൃഷിയും നടത്തി. തുടർനടപടികളുടെ ഭാഗമായി ആവശ്യമായിവരുന്ന വിത്തുകളും തൈകളും കണ്ടെത്താനാണ് തീരുമാനം.

date