Skip to main content

പടയണി കലണ്ടര്‍

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജില്ലയിലെ പടയണി നടത്തുന്ന ക്ഷേത്രങ്ങളുടെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് പടയണി കലണ്ടര്‍ തയാറാക്കുന്നു. ക്ഷേത്രങ്ങളിലെ 2020 വര്‍ഷത്തെ പടയണി ഉത്സവത്തിന്റെ വിവരങ്ങള്‍ ഈ മാസം 16നകം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, കോഴഞ്ചേരി പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2311343, 9447709944.                  

date